മാനന്തവാടി: നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി പി. ശ്യാംരാജ് രണ്ടാംഘട്ട പര്യടനം തുടങ്ങി.
പനമരം കോളിമരച്ചുവട്ടിൽ പുഷ്പാർച്ചന നടത്തിയായിരുന്നു രണ്ടാംഘട്ട പര്യടനത്തിന് ആരംഭം. തുടർന്ന് മരം ടൗണിൽ ബിജെപി മണ്ഡലം കമ്മിറ്റി ഒരുക്കിയ സ്വീകരണത്തിൽ പങ്കെടുത്തു. വിളന്പുകണ്ടം, എച്ചോം, പള്ളിക്കുന്ന്, കൈതക്കൽ. കുളിവയൽ, അഞ്ചുകുന്ന്, അഞ്ചാംമൈൽ, വാറുമൽക്കടവ് എന്നിവിടങ്ങളിൽ പര്യടനം നടന്നു. സി. അഖിൽ പ്രേം, ജയചന്ദ്രൻ പുനത്തിൽ, രാജൻ, മാധവൻ ഇടിക്കര, ശശി കരിന്പിൽ. ജി.കെ. മാധവൻ, മൊയ്തു വാഴയിൽ, മോഹനൻ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.